ചെന്നൈയില്‍ നിന്നും യാത്രക്കാരെ കയറ്റി; ആലപ്പുഴയിലേക്കുള്ള കല്ലട ബസ് തടഞ്ഞ് തമിഴ്നാട് ആര്‍ടിഒ ഉദ്യോഗസ്ഥര്‍; യാത്രക്കാരെ വഴിയില്‍ ഇറക്കി വിട്ടു

Spread the love

കോയമ്പത്തൂർ: തമിഴ്നാട്ടില്‍ വീണ്ടും അന്തർ സംസ്ഥാന ബസ് തടഞ്ഞു.

video
play-sharp-fill

ചെന്നൈയില്‍ നിന്ന് ആലപ്പുഴയിലേക്ക് വന്ന കല്ലട ബസ് ആർടിഒ ഉദ്യോഗസ്ഥർ തടഞ്ഞു.
ഇന്ന് പുലർച്ചെ 5.30 ന് കോയമ്പത്തൂർ വെച്ചാണ് ആർടിഒ ഉദ്യോഗസ്ഥർ കല്ലട ബസ് തടഞ്ഞത്.

ചെന്നൈയില്‍ നിന്നും യാത്രക്കാരെ കയറ്റി എന്ന് പറഞ്ഞാണ് ബസ് കസ്റ്റഡിയിലെടുത്തത്. യാത്രക്കാരെ വഴിയില്‍ ഇറക്കി വിട്ടു. പകരം സംവിധാനം ഏർപ്പാടാക്കിയാണ് യാത്രക്കാരെ നാട്ടിലേക്ക് കൊണ്ടുവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്നാടിന് പുറത്ത് രജിസ്റ്റർ ചെയ്ത ബസുകള്‍ അധിക നികുതി അടക്കണം എന്നാവശ്യപ്പെട്ട് നേരത്തെയും ഉദ്യോഗസ്ഥർ ബസുകള്‍ തടഞ്ഞിരുന്നു. തമിഴ്നാട്ടില്‍ നിന്ന് യാത്രക്കാരെ കയറ്റാൻ പാടില്ലെന്ന വ്യവസ്ഥയില്‍ പിന്നീട് ഇളവ് നല്‍കുകയായിരുന്നു.