വനത്തിൽ കാണാതായ തെങ്ങുകയറ്റ തൊഴിലാളി മരിച്ച നിലയിൽ ; മൃതദേഹം കണ്ടെത്തിയത് വനാതിർത്തിയിലുള്ള പാറക്കൂട്ടത്തില്‍ നിന്ന്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മലപ്പുറം: വനത്തില്‍ കാണാതായ ഓടക്കയം പണിയ നഗറിലെ അടിവാരത്തു രാമനെ (56) മരിച്ച നിലയില്‍ കണ്ടെത്തി. വനാതിർത്തിയിലുള്ള പാറക്കൂട്ടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ചൊവാഴ്ച മുതല്‍ രാമനെ കാണാനില്ലായിരുന്നു. തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന രാമന്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group