
കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ എട്ടു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
കോട്ടയം താലൂക്കിൽ 8 ക്യാമ്പുകളിലായി 30 കുടുംബങ്ങളിൽ നിന്നുള്ള 95 പേരെയാണ് താമസിപ്പിച്ചിരിക്കുന്നത്.
ഇവരിൽ 39 പുരുഷന്മാരും 39 സ്ത്രീകളും 17 കുട്ടികളുമാണ് ഉള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ മണിക്കൂറുകളിൽ സംസ്ഥാനത്ത് പെയ്തത് ഈ കാലവർഷ സീസണിലെ ഏറ്റവും കൂടിയ മഴയാണ്. കോട്ടയത്താണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 103 മില്ലീമീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്.



