video
play-sharp-fill

ക്ലാസുകൾ എടുക്കുന്നതിൽ വീഴ്ച വരുത്തി ; ചങ്ങനാശ്ശേരി ജി. എച്ച്. എസ്. എസിലെ അധ്യാപകർക്കെതിരെ നടപടി ; അഞ്ചോളം അധ്യാപകരെ സ്ഥലം മാറ്റി

ക്ലാസുകൾ എടുക്കുന്നതിൽ വീഴ്ച വരുത്തി ; ചങ്ങനാശ്ശേരി ജി. എച്ച്. എസ്. എസിലെ അധ്യാപകർക്കെതിരെ നടപടി ; അഞ്ചോളം അധ്യാപകരെ സ്ഥലം മാറ്റി

Spread the love

ചങ്ങനാശ്ശേരി : ക്ലാസുകൾ എടുക്കുന്നതിൽ വീഴ്ച വരുത്തിയതായ് കണ്ടെത്തിയതോടെ ചങ്ങനാശ്ശേരി ഗവ. എച്ച്. എസ്. എസിലെ അധ്യാപകരെ സ്ഥലംമാറ്റി.

വ്യാപക പരാതിയെ തുടർന്ന് കോട്ടയം ആർഡിഡി നടത്തിയ അന്വേഷണത്തിലാണ് ആണ് നടപടി.

ക്ലാസുകൾ എടുക്കുന്നതിൽ വീഴ്ച വരുത്തി, പ്രിൻസിപ്പാളിന്റെ നിർദേശങ്ങൾ പാലിക്കുന്നില്ല, കൃത്യ സമയത്ത് സ്കൂളിൽ എത്തുന്നില്ല തുടങ്ങിയ കാര്യങ്ങളിൽ വീഴ്ചയുണ്ടായി എന്ന് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് അധ്യാപകർക്കെതിരെ നടപടി സ്വീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകർക്കെതിരെ പരാതി കൊടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഞ്ചോളം അധ്യാപകരെ സ്ഥലം മാറ്റിയത്.