സാപ്പിക്ക് കണ്ണീരിൽ കുതിർന്ന വിട, നടൻ സിദ്ദിഖിന്റെ മകന് റാഷിൻ അന്തരിച്ചു
കൊച്ചി: നടൻ സിദ്ദിഖിന്റെ മകൻ റാഷിൻ സിദ്ദിഖ് (37) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സിദ്ദീഖിന്റെ മൂന്ന് മക്കളിൽ മൂത്തയാളാണ്.
പടമുകള്‍ പള്ളിയില്‍ നാല് മണിക്ക് കബറടക്കം. നടൻ ഷഹീൻ സിദ്ദിഖ്, ഫർഹീൻ സിദ്ദിഖ് എന്നിവർ സഹോദരങ്ങളാണ്.
സാപ്പി എന്ന് വിളിപ്പേരുള്ള റാഷിന്റെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം സിദ്ദിഖും ഷഹീൻ സിദ്ദിഖും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ നവംബറിൽ റാഷിന്റെ ജന്മദിനം കുടുംബം ആഘോഷമാക്കിയിരുന്നു. ഭിന്നശേഷിക്കാരനായ റാഷിന് കുടുംബം പ്രത്യേകം പരിചരണം നൽകിയിരുന്നു. റാഷിന്റെ മാതാവ് വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടിരുന്നു.
Third Eye News Live
0