play-sharp-fill
മതപരിവർത്തനത്തിന്റെ പേരിൽ പോലീസ് വേട്ട;  ഇരുപത് ദിവസത്തിനിടയിൽ അറസ്റ്റ് ചെയ്തത് 13 പേരെ, ബിജെപിക്കെതിരായി വോട്ട് ചെയ്തതാണ് അറസ്റ്റിന് കാരണമെന്ന് ക്രിസ്ത്യൻ ഫോറം, കഴിഞ്ഞ വർഷം മാത്രം മുന്നൂറിലധികം അറസ്റ്റ്

മതപരിവർത്തനത്തിന്റെ പേരിൽ പോലീസ് വേട്ട; ഇരുപത് ദിവസത്തിനിടയിൽ അറസ്റ്റ് ചെയ്തത് 13 പേരെ, ബിജെപിക്കെതിരായി വോട്ട് ചെയ്തതാണ് അറസ്റ്റിന് കാരണമെന്ന് ക്രിസ്ത്യൻ ഫോറം, കഴിഞ്ഞ വർഷം മാത്രം മുന്നൂറിലധികം അറസ്റ്റ്

ഡൽഹി: മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച്‌ മൂന്ന് പാസ്റ്ററർമാരടക്കം 13 പേരെ പോലിസ് അറസ്റ്റ് ചെയ്തു. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലാണ് 20 ദിവസത്തിനിടയില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ലോകസഭ തെരഞ്ഞെടുപ്പിൽ യുപിയിലെ ക്രിസ്ത്യാനികള്‍ ഭരണകക്ഷിയായ ബിജെപിക്കെതിരായി വോട്ട് ചെയ്തു എന്നാരോപിച്ചാണ് അറസ്റ്റ് എന്നാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പറയുന്നത്.


മതപരിവർത്തന നിരോധന നിയമപ്രകാരമാണ് റിമാൻഡ്. യുപിയിലെ ക്രൈസ്തവരില്‍ ബഹുഭൂരിപക്ഷവും പരമ്പരാഗതമായി പട്ടികവർഗ വിഭാഗത്തില്‍പ്പെട്ടവരാണ്. അസംഗഡ് ജില്ലയില്‍പ്പെട്ട ഒരു പാസ്റ്ററുടെ കുടുംബത്തില്‍ പെട്ട അഞ്ചു പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടില്‍ പ്രാർത്ഥനായോഗം നടത്തി എന്നാരോപിച്ചാണ് കസ്റ്റഡിയിലെടുത്തത്. സമാന കുറ്റങ്ങള്‍ ചുമത്തി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം മുന്നൂറിലധികം പേരെ ജാമ്യമില്ലാ വകുപ്പുകള്‍ അടങ്ങിയ മതപരിവർത്തന നിരോധന നിയമ പ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ശേഷം ക്രൈസ്തവർക്കെതിരെയുള്ള സംഘപരിവാർ സംഘടനകളുടെ ആക്രമണങ്ങളും അറസ്റ്റും നിർത്തിവച്ചിരിക്കയായിരുന്നു എന്നാണ് യുണൈറ്റഡ് കാത്തലിക് ഏഷ്യൻ ന്യൂസ് (UCANews) റിപ്പോർട്ട് ചെയ്യുന്നത്.

2020ലാണ് യുപി സർക്കാർ മതപരിവർത്തന നിരോധന ഓർഡിനൻസ് ഇറക്കിയത്. 2021ല്‍ സംസ്ഥാന നിയമസഭ കടുത്ത വകുപ്പുകള്‍ ചേർത്ത് നിയമം പാസാക്കി. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സംസ്ഥാനത്ത് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു.

2019 ല്‍ ആകെയുള്ള 80 ല്‍ 62 സീറ്റുകള്‍ നേടി റെക്കോർഡ് വിജയം നേടിയ ബിജെപിക്ക് ഇത്തവണ കേവലം 33 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസ്-എസ്പി സഖ്യം 43 സീറ്റുകള്‍ നേടിയത് ബിജെപിക്ക് കേന്ദ്രത്തില്‍ കേവല ഭൂരിപക്ഷം നഷ്ടപ്പെടാൻ ഇടയാക്കി.

അയോധ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തില്‍ പോലും ബിജെപിക്ക് വിജയിക്കാനായില്ല. 50000ത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സമാജ് വാദി പാർട്ടി സ്ഥാനാർത്ഥി ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്.