
ന്യൂഡൽഹി: മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു. സുപ്രീം കോടതി കേജ്രിവാളിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. കേജ്‌രിവാളിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള രേഖകൾ ഹാജരാക്കാനും റൂസ് അവന്യൂ കോടതി സിബിഐക്ക് അനുമതി നൽകിയിരുന്നു.
കോടതിമുറിയിൽ ചോദ്യംചെയ്യാൻ അനുമതി നൽകിയ കോടതി അറസ്റ്റിലേക്ക് നയിക്കുന്ന രേഖകൾ ഹാജരാക്കാൻ നിർദേശിച്ചു. തുടർന്നാണ് അറസ്റ്റ് ചെയ്യാൻ അനുമതി നൽകിയത്.
കെജ്രിവാളിന് വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ചൊവ്വാഴ്ച സ്റ്റേ ചെയ്തിരുന്നു. ഇത് ചോദ്യംചെയ്തുള്ള കെജ്രിവാളിന്റെ ഹർജി ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സി.ബി.ഐ.യുടെ നാടകീയനീക്കം. തിങ്കളാഴ്ച കേന്ദ്ര അന്വേഷണ ഏജൻസി അരവിന്ദ് കെജ്രിവാളിനെ തിഹാർ ജയിലിൽ ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് രാവിലെ 10 മണിക്ക് അരവിന്ദ് കേജ്രിവാളിനെ സിബിഐ വിചാരണ കോടതിയിൽ ഹാജരാക്കി. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് കേസിൽ കെജ്‌രിവാൾ ജുഡീഷ്യൽ കസ്റ്റഡിയിലുള്ളതിനാൽ, അദ്ദേഹത്തിൻ്റെ ഔദ്യോഗിക അറസ്റ്റ് കോടതിക്ക് മുമ്പാകെ നടക്കും. തുടർന്ന് സി.ബി.ഐക്ക് അദ്ദേഹത്തെ ഔദ്യോഗികമായി അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങാം.