
മലപ്പുറം: മഞ്ചേരിയിൽ എക്സൈസിന്റെ വൻ കഞ്ചാവ് വേട്ട. 50 കിലോയുമായി ആനക്കയം സ്വദേശി മുഹമ്മദലി ശിഹാബുദ്ദീൻ (44) എക്സൈസ് സംഘം പിടികൂടി.
30 ലക്ഷത്തോളം രൂപ വിലമതിക്കുന്ന കഞ്ചാവാണ് കണ്ടെടുത്തത്. കാറിൽ ഡിക്കിയിൽ ചെറിയ പാക്കറ്റുകളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇയാളുടെ പിന്നിലുള്ള സംഘത്തിലെ മറ്റു ആളുകളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
എക്സൈസ് കമീഷനർ സ്ക്വാഡ് ഇൻസ്പെക്ടർ ടി. ഷിജുമോൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ. നൗഫൽ, നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം. എക്സൈസ് കമ്മീഷണർ സ്ക്വാഡും മഞ്ചേരി എക്സൈസ് റേഞ്ച് ഓഫിസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മഞ്ചേരിയിൽനിന്ന് ആലുവയിലേക്ക് കാറിൽ കഞ്ചാവ് കടത്തുമ്പോൾ ഇയാൾ പിടിയിലായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group