കുടിയന്മാരെ നാളെ ഒരു തുള്ളി മദ്യം കിട്ടില്ല, ബീവറേജസ് ഔട്ട്ലെറ്റുകളും മദ്യവില്പന ശാലകളും നാളെ അവധി

Spread the love

തിരുവനന്തപുരം: ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാ​ഗമായി നാളെ സംസ്ഥാനത്ത് ഡ്രൈ ഡേ ആചരിക്കും.

കേരളത്തിൽ നാളെ ബിവറേജസ് കോർപ്പറേഷന്റെ മദ്യവില്പനശാലകളും സ്വകാര്യ ബാറുകളും അടഞ്ഞ് കിടക്കും.

കൺസ്യൂമർ ഫെഡിന്റെ മദ്യവില്പന ശാലകളും പ്രീമിയം മദ്യവില്പന ശാലകളും നാളെ തുറക്കില്ലെന്ന് അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1987 മുതലാണ് ഐക്യരാഷ്ട്ര സഭ ജൂൺ 26ന് ലഹരി വിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് രാത്രി ഒമ്പത് മണിക്ക് അടക്കുന്ന ഔട്ട്ലെറ്റുകൾ ജൂൺ 27ന് രാവിലെ 9 മണിക്കാണ് തുറക്കുക.

ബീവറേജസ് ഔട്ട്ലെറ്റുകൾ അടച്ചാൽ പിന്നീട് മറ്റന്നാൾ രാവിലെ 9 മണിക്കാണ് തുറക്കുക.

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ നാളെ ലഹരിവിരുദ്ധ പ്രചാരണങ്ങൾക്ക് പിന്തുണയെന്ന നിലയിലാണ് സർക്കാർ മദ്യ ഷോപ്പുകൾക്ക് അവധി നൽകിയിരിക്കുന്നത്.