
വൈക്കം ചെമ്പ് കുലശേഖരമംഗലംഎൻ എം യു പി സ്കൂൾ വാർഷികവും ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാറും നടത്തി.
സ്വന്തം ലേഖകൻ
വൈക്കം: ചെമ്പ് കുലശേഖരമംഗലംഎൻ എം യു പി സ്കൂൾ വാർഷികവും ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാറും നടത്തി.
പി ടി എ പ്രസിഡൻ്റ് ബി. ഷിജുവിൻ്റെ അധ്യക്ഷതയിൽ നടന്ന വാർഷികവും ബോധവത്ക്കരണ സെമിനാറും കോട്ടയം ഇൻ്റലിജൻസ് ബ്യൂറോ സബ്ഇൻസ്പെക്ടർ കെ. കണ്ണദാസ് ഉദ്ഘാടനം ചെയ്തു.
വിദ്യാർഥികളുടെ അഭിരുചിക്കനുസരിച്ചുള്ള വിഷയങ്ങളിൽ മക്കളെ പഠിപ്പിക്കാനും അവരെ സാമൂഹിക പ്രതിബദ്ധതയും അനുതാപവുമുള്ളവരായി വളർത്താൻ മാതാപിതാക്കൾ ശ്രദ്ധ ചെലുത്തണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ എസ്ഐ കണ്ണദാസ് അഭിപ്രായപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ഉപഹാരം നൽകി അനുമോദിച്ചു. പഞ്ചായത്ത് അംഗം സീമാബിനു, സ്കൂൾ മാനേജർ കെ.ഐ. ഷെറീഫ്, എ.എ. നൗഷാദ്, പി.എസ്. സക്കീർ , സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൾ സലാം തുടങ്ങിയവർ പ്രസംഗിച്ചു.
Third Eye News Live
0