video
play-sharp-fill

കോട്ടയം പരിപ്പ് ഒരുമ റെസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ വാർഷികവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി.

കോട്ടയം പരിപ്പ് ഒരുമ റെസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ വാർഷികവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി.

Spread the love

 

പരിപ്പ്: പരിപ്പ് ഒരുമ റെസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ്റെ പത്താമത് വാർഷികവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി.

അസോസിയേഷൻ പ്രസിഡൻ്റ് ടി.കെ.എൻ. മേനോൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, ട്രഷറർ കെ.കെ. സോമൻ നായർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻ്റ് മഹേഷ് മംഗലത്ത് കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു.

തുടർന്ന് നടന്ന ഭാരവാഹി തെരഞ്ഞെടുപ്പിൽ വിനോദ് കുമാർ, ബിസ്മിഭവൻ (പ്രസിഡൻ്റ്), കെ.കെ. വിജയൻ കൊല്ലത്തുകരി, മായാറാണി ചിത്തിര (വൈസ് പ്രസിഡൻ്റുമാർ), പ്രദീപ് കടുങ്ങാപ്പള്ളി (സെക്രട്ടറി), ജയമണി മാലി തുമ്പയിൽ, ശ്രീദേവി ജയചന്ദ്രൻ മൂലയിൽ (ജോയിൻ്റ് സെക്രട്ടറിമാർ), കെ.കെ. സോമൻ നായർ ശ്രീഹരി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

(ട്രഷറർ), മഹേഷ് മംഗലത്ത്, ഉല്ലാസ് കൊല്ലത്തുകരിയിൽ, അനിലാ ബാബു മുട്ടേൽപ്പീടിക, സംഗീതാ രാഹുലൻ അങ്ങാടിശ്ശേരിൽ, ഗിരീഷ് ബാബു മറ്റത്തിൽ, ജോയി വള്ളപ്പുര, അജിമോൻ മംഗലംചിറ, കനകകുമാരി കനകാലയം, വസന്തകുമാരി തുമ്പേപ്പറമ്പ്, ജോർജുകുട്ടി വടകരപ്പറമ്പ്, (കമ്മറ്റി അംഗങ്ങൾ) തെരഞ്ഞെടുത്തു.

എസ്എസ്എൽസി, പ്ലസ് ടൂ, ഡിഗ്രി വിജയികളായ ശ്രീസുധ അപ്പുക്കുട്ടൻ, നിരഞ്ജൻ കെ. ഉല്ലാസ്, മഹി ബി. നായർ, വിനായക് വിഷ്ണു, പാർവതി എസ്., അഭിമന്യു മഹേഷ്, നവരംഗ് എ.എസ്. എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. നിയുക്ത സെക്രട്ടറി പ്രദീപ് കടുങ്ങാപ്പള്ളി യോഗത്തിന് നന്ദി പറഞ്ഞു