കൊച്ചി- ലണ്ടൻ എയർ ഇന്ത്യാ എക്സ്പ്രസിൽ ബോംബ് വെച്ചെന്ന് ഭീഷണി

Spread the love

കൊച്ചി : കൊച്ചി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. ഇന്ന് പുലർച്ചെ 11.50ന് ലണ്ടനിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശമെത്തിയത്.

രാത്രിയാണ് എയർ ഇന്ത്യയുടെ ആസ്ഥാനത്തേക്ക് അജ്ഞാത സന്ദേശം ലഭിച്ചത്. തുടർന്ന് അധികൃതർ നെടുമ്ബാശ്ശേരിയിലെ സുരക്ഷാവിഭാഗത്തിന് വിവരം കൈമാറി.

ലണ്ടനില്‍ നിന്നും 10.20 ന് വിമാനം എത്തിയപ്പോള്‍ ബോംബ് സ്ക്വാഡിനെ ഉപയോഗിച്ച്‌ കർശനമായി വിമാനത്തില്‍ പരിശോധന നടത്തി. തുടർന്ന് ലണ്ടനിലേക്ക് പുറപ്പെടേണ്ട യാത്രക്കാരിലും പരിശോധന നടത്തി. ലഗേജുകളും പരിശോധിച്ച ശേഷം 11.50 ന് വിമാനം പുറപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group