play-sharp-fill
വെളുത്തുള്ളി 300, മുരിങ്ങക്കായ 200, ബീന്‍സ് 120, തക്കാളി 100… ; കുടുംബ ബജറ്റ് താളം തെറ്റുന്നു ; സാധാരണക്കാര്‍ക്ക് തിരിച്ചടിയായി മത്സ്യ വിലയും ; സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു 

വെളുത്തുള്ളി 300, മുരിങ്ങക്കായ 200, ബീന്‍സ് 120, തക്കാളി 100… ; കുടുംബ ബജറ്റ് താളം തെറ്റുന്നു ; സാധാരണക്കാര്‍ക്ക് തിരിച്ചടിയായി മത്സ്യ വിലയും ; സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു 

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയര്‍ന്നതോടെ കുടുംബ ബജറ്റ് താളം തെറ്റി. മഴ കുറഞ്ഞതും ഉത്തരേന്ത്യയില്‍ ചൂട് വര്‍ധിച്ചതുമാണ് വിലവര്‍ധനയ്ക്കു കാരണമാകുന്നത്. തമിഴ്‌നാട്ടില്‍നിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞത്, കേരളത്തിലെ വില വര്‍ധനയ്ക്ക് കാരണമായെന്ന് കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നു.


കഴിഞ്ഞ വര്‍ഷം ജൂണിലുണ്ടായിരുന്നതിനേക്കാള്‍ വിലവര്‍ധനവാണ് ഈ വര്‍ഷം പച്ചക്കറി വിലയില്‍ സംഭവിച്ചിരിക്കുന്നതെന്നും കച്ചവടക്കാര്‍ പറയുന്നു. കടലില്‍ ട്രോളിങ്ങിനെ തുടര്‍ന്ന് മത്സ്യ വിലയും വര്‍ധിച്ചത് സാധാരണക്കാര്‍ക്കു തിരിച്ചടിയായി. മലയാളിയുടെ ഇഷ്ട വിഭവമായ മത്തിക്ക് കിലോയ്ക്ക് 300 രൂപയോടടുത്താണു വിപണിയിലെ വില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചിയില്‍ കാരറ്റ് വില 80 രൂപയായിരിക്കുകയാണ്. ഒട്ടുമിക്ക പച്ചക്കറികളുടെയും വില കിലോയ്ക്ക് നൂറ് രൂപയ്ക്ക് മുകളിലാണ്. തക്കാളി 100, ബീന്‍സ് 120, വെളുത്തുള്ളി 300, മുരിങ്ങക്കായ 200 എന്നിങ്ങനെയാണ് മറ്റു പച്ചക്കറികളുടെ വില.