
കുമരകം: ഒന്നാം വർഷ വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ പ്രവേശനോത്സവം ആഘോഷപരമായ വരവേൽപ്പുകളോടെ സംഘടിപ്പിച്ചു.
ഒന്നാംവർഷ പ്രവേശന നടപടികൾ പൂർത്തീകരിച്ച് പ്രവേശനം നേടിയ കുട്ടികളെയും അവരുടെ രക്ഷകർത്താക്കളെയും പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു പരിപാടി. മികച്ച മൂന്ന് കോഴ്സുകളിലേക്ക് നിരവധി അപേക്ഷകളാണ് ഈ വർഷം എത്തിയിരുന്നത്.
എല്ലാ കോഴ്സുകളിലും മൂന്ന് അലോട്ട്മെന്റിലെയും കുട്ടികൾ പൂർണ്ണമായി തന്നെ ചേരുകയുണ്ടായി അഡ്മിഷൻ നടപടികൾ പൂർത്തീകരിച്ച് എത്തിയ പുതിയ കുട്ടികളെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വൻ വരവേൽപ്പ് നൽകുകയുണ്ടായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം. കുമാരി മേഖലാ ജോസഫ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ വി എസ് സുഗേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ. പ്രിൻസിപ്പൽ പൂജ ചന്ദ്രൻ സ്വാഗതവും മനു ജോസഫ് നന്ദിയും രേഖപ്പെടുത്തി.
കുമരകം ഗ്രാമപഞ്ചായത്ത് അംഗം വി എൻ ജയകുമാർ, സ്കൂൾ എച്ച് എം ഇൻ ചാർജ് ആശ ബോസ്, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ പ്രവർത്തനങ്ങലെയും ക്ലാസുകളെയും സംബന്ധിച്ചുള്ള വിവരങ്ങൾ ഷിബു സാർ അവതരിപ്പിച്ചു. എൻഎസ്എസ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ പ്രോഗ്രാം ഓഫീസർ വിനോദ് ആർ വി അവതരിപ്പിക്കുകയുണ്ടായി.
ശ്രീജ എസ് നായർ, സിനി ചാൾസ്, സീന എം ജോയ്, ചന്ദ്രമോഹൻ, ബിജേഷ് എം എസ്, കണ്ണൻ വി, തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.