
കൊച്ചി: ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ രണ്ടേകാല്‍ കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയില്‍.
ഒഡീഷ കണ്ടമാല്‍ സ്വദേശി രാഹുല്‍ ഡിഗല്‍ (29) നെയാണ് പെരുമ്പാവൂർ എ എസ് പി യുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്. പെരുമ്പാവൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപമുള്ള ബാറിന്റെ പാർക്കിംഗ് ഗ്രൗണ്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
രഹസ്യ വിവരത്തെ തുടർന്ന് കഞ്ചാവ് കൈമാറ്റത്തിന് എത്തിയ പ്രതിയെ പിന്തുടർന്നാണ് പിടികൂടിയത്. ഒഡീഷയില്‍ നിന്ന് 3000 രൂപയ്ക്ക് കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗം എത്തിച്ച് ഇവിടെ കിലോയ്ക്ക് 25000 രൂപയ്ക്ക് വില്‍പ്പന നടത്തിവരികയായിരുന്നു പ്രതിയെന്ന് വ്യക്തമായിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശനിയാഴ്ചയാണ് രാഹുല്‍ ഡിഗല്‍ നാട്ടിലെത്തിയത്. കാല്‍ക്കിലോ, അരക്കിലോ പാക്കറ്റുകളിലാക്കിയായിരുന്നു കച്ചവടം. അതിഥി തൊഴിലാളികള്‍ക്കിടയിലാണ് പ്രധാനമായി വില്‍പ്പന നടത്തിവന്നിരുന്നത്.
ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങുന്നവർ നിരീക്ഷണത്തിലാണെന്ന് പൊലീസ് വ്യക്തമാക്കി.