മാധ്യമങ്ങളെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി ; വിദ്യാഭ്യാസ മന്ത്രി എസ്എഫ്ഐയെ പരിഹസിച്ചു എന്ന വ്യാജ വാർത്തകൾക്കെതിരെയാണ് ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി രംഗത്ത് എത്തിയത്

Spread the love

തിരുവനന്തപുരം : വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി എസ്എഫ്ഐയെ പരിഹസിച്ചു എന്ന വ്യാജ വാർത്തകൾക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി വി ശിവൻകുട്ടി രംഗത്ത്.

https://www.facebook.com/share/v/SuYoY83rgZXxcFwh/?mibextid=oFDknk

കെഎസ്‌യു എംഎസ്എഫ് കരിങ്കൊടി സമരത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മന്ത്രി നൽകിയ മറുപടിയാണ് എസ്എഫ്ഐയെ പരിഹസിച്ചു എന്ന രീതിയിൽ മാധ്യമങ്ങൾ വ്യാജ വാർത്ത നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനെതിരെയാണ് മന്ത്രിയുടെ ഫേസ് ബുക്ക്‌ പോസ്റ്റ്. പ്ലസ് വൺ സീറ്റുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു മന്ത്രി വി ശിവൻകുട്ടിക്കെതിരായ കെഎസ്‌യു എം എസ് എഫ് പ്രവർത്തകരുടെ കരിങ്കോടി പ്രതിഷേധം.

നിയമസഭയിലെ മീഡിയ റൂമിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മന്ത്രി മറുപടി നൽകിയത്. രണ്ട് ചോദ്യങ്ങൾക്കും വ്യക്തമായ മറുപടിയാണ് മന്ത്രി നൽകിയത്. എന്നിട്ടും വളച്ചൊടിച്ചായിരുന്നു എസ്എഫ്ഐ മന്ത്രി പരിഹസിച്ചു എന്ന തലക്കെട്ടിലെ മാധ്യമവാർത്തകൾ.

ഇതിനെതിരെ നാണമില്ലേ മാധ്യമങ്ങളെ എന്ന തലക്കെട്ടിൽ പരിഹാസവുമായി മന്ത്രി ഫേസ് ബുക്കിൽ രംഗത്തെത്തി.