play-sharp-fill
ചുങ്കം പാലത്തിൽ നിന്നും മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കാൻ യുവതിയുടെ ശ്രമം: ആറ്റിൽ ചാടിയത് ചിങ്ങവനം സ്വദേശിയായ പെൺകുട്ടി

ചുങ്കം പാലത്തിൽ നിന്നും മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കാൻ യുവതിയുടെ ശ്രമം: ആറ്റിൽ ചാടിയത് ചിങ്ങവനം സ്വദേശിയായ പെൺകുട്ടി

സ്വന്തം ലേഖകൻ
 
കോട്ടയം: നഗരമധ്യത്തിൽ ചുങ്കം പാലത്തിൽ നിന്നും ആറ്റിൽച്ചാടി ജീവനൊടുക്കാൻ യുവതിയുടെ ശ്രമം. നാട്ടുകാരും പൊലീസും ചേർന്ന് രക്ഷപെടുത്തിയ യുവതി മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം ചിങ്ങവനത്തു നിന്നും കാണാതായ പ്രിയങ്ക ബൈജു എന്ന പെൺകുട്ടിയാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ചുങ്കം പാലത്തിൽ നിന്നും മീനച്ചിലാറ്റിലേയ്ക്ക് ചാടിയത്.
കുടുംബപ്രശ്‌നത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് പ്രിയങ്കയെ വീട്ടിൽ നിന്നും കാണാതായത്. കുട്ടിയെ കാണാതായത് സംബന്ധിച്ചു ചിങ്ങവനം പൊലീസ് കേസും രജിസ്റ്റർ ചെയ്തിരുന്നു. അയ്മനം സ്വദേശിയായ പ്രിയങ്കയെ ചിങ്ങവനം ചോഴിയക്കാട്ടാണ് വിവാഹം കഴിച്ച് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഭർത്താവ് ജോലിയ്ക്ക് പോയ സമയത്ത്, അയ്മനത്തെ തന്റെ വീട്ടിലേയ്ക്ക്ു പോകുകയാണെന്നു പറഞ്ഞാണ് പ്രിയങ്ക വീട്ടിൽ നിന്നും പുറത്തിറങ്ങിയത്. എന്നാൽ, അയ്മനത്തെ വീട്ടിൽ പ്രിയങ്ക എത്തിയില്ല. ഇതേ തുടർന്ന് ഇവർ ചിങ്ങവനം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം നടത്തുന്നതിനിടെ വ്യാഴാഴ്ച ഉച്ചയോടെ പ്രിയങ്ക ചുങ്കത്ത് പാലത്തിൽ നിന്നും ആറ്റിലേയ്ക്ക് ചാടുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാരിൽ ചിലർ പിന്നാലെ ആറ്റിൽ ചാടിയാണ് ഇവരെ രക്ഷിച്ചത്. തുടർന്ന് പൊലീസ് കൺട്രോൾ റൂം വാഹനത്തിൽ പ്രിയങ്കയെ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ചു. പ്രിയങ്ക അപകട നില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.