കേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയം, കേന്ദ്രസമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കടുത്തുരുത്തി, മാഞ്ഞൂർ മേഖലകളിൽ താമസിക്കുന്ന പട്ടികജാതി വിഭാഗത്തിപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക്ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

Spread the love

 

വൈക്കം: കേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയം, കേന്ദ്രസമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കടുത്തുരുത്തി,

video
play-sharp-fill

മാഞ്ഞൂർ മേഖലകളിൽ താമസിക്കുന്ന പട്ടികജാതി വിഭാഗത്തിപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് ജൈവ സുരക്ഷ, വ്യക്തിശുചിത്വംഎന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി സ്റ്റേറ്റ് കോ- ഓർഡിനേറ്റർ എൻ. ആർ.സംഗീത ,റിസോഴ്സ് പേഴ്സൺ എം.എ.അജിത്, സൂരജ് മേനോൻ എന്നിവർ ക്ലാസ് നയിച്ചു.മത്സ്യ തൊഴിലാളികൾക്ക് ചരുവം,മഴക്കോട്ട് എന്നിവ നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉൾനാടൻ മത്സ്യതൊഴിലാളി സംഘം ഭാരവാഹികളായ മിനി തങ്കപ്പൻ, ബേബി മാന്നാർ,രാജപ്പൻ എന്നിവർ പ്രസംഗിച്ചു.