സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിൽ ജോലി ചെയ്തിരുന്ന സിപിഒ കെട്ടിതൂങ്ങിയ നിലയിൽ, മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കം, പോലീസ് കോട്ടേഴ്സിൽ അഞ്ചുമാസമായി ഒറ്റക്കായിരുന്നു താമസം

Spread the love

തിരുവനന്തപുരം: നോർത്ത് സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിൽ ജോലി ചെയ്തിരുന്ന സിപിഒ മദന കുമാറിനെ കെട്ടിതൂങ്ങിയ നിലയിൽ കണ്ടെത്തി.

video
play-sharp-fill

മദന കുമാർ താമസിച്ചിരുന്ന പൂന്തുറ പോലീസ് സ്റ്റേഷൻ പരിധിയിലെ പൂന്തുറ പോലീസ് കോട്ടേഴ്സ് സി2 വിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് വിവരം. പാറശാല പരശുവയ്ക്കൽ സ്വദേശി ആണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ചുമാസത്തിലേറെയായി കോട്ടേഴ്സിൽ ഒറ്റയ്ക്കാണ് താമസം. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് അധികൃതർ അറിയിച്ചു.