ടൈഫോയ്ഡ്, വൈറല്‍ ഫീവര്‍, ദഹനവ്യൂഹത്തെ ബാധിക്കുന്ന രോഗങ്ങള്‍ വ്യാപകം ; ലക്ഷണങ്ങള്‍ ആരംഭിക്കുന്നത് വയറുവേദനയിൽ ;കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവും ശുദ്ധമാണെന്ന് ഉറപ്പുവരുത്തുക

Spread the love

സ്വന്തം ലേഖകൻ

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ടൈഫോയ്ഡ്, വൈറല്‍ ഫീവര്‍, ദഹനവ്യൂഹത്തെ ബാധിക്കുന്ന രോഗങ്ങള്‍ എന്നിവ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നെന്ന് ഡോക്ടർമാർ.

എന്‌ററിക് ഫീവറിന് കാരണമാകുന്ന സാല്‍മോണല്ല ടൈഫി ബാക്ടീരിയ, ഇ കോളി, ക്യാംപിലോബാക്ടര്‍ ജെജുനി, വിബ്രിയോ കോളറെ എന്നിവയും ഷിഗെല്ല കേസുകളും വിവിധ രോഗികളില്‍ കണ്ടെത്തിയതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറിയ രീതിയിലുള്ള വയറുവേദനയിലാണ് ലക്ഷണങ്ങള്‍ ആരംഭിക്കുന്നത്. 103-104 ഡിഗ്രി ചൂടിലുള്ള കടുത്ത പനിയാണ് ടൈഫോയ്ഡ് ഫീവറില്‍ ഉണ്ടാകുന്നത്. ദൈനംദിന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന രീതിയിലുള്ള ക്ഷീണവും ബലഹീതനതയും ഈ രോഗികളില്‍ അനുഭവപ്പെടാം. വയറുവേദന, ചില സമയത്ത് പൊക്കിളിനു ചുറ്റും അനുഭവപ്പെടുന്ന വേദന, ചെറിയ രീതിയില്‍ തുടങ്ങി കഠിനമാകുന്ന തലവേദന എന്നിവ ടൈഫോയ്ഡ് ഫീവറിന്‌റെ ലക്ഷണങ്ങളാണ്.

വൈറല്‍, ബാക്ടീരിയല്‍, പരാന്നഭോജികള്‍ എന്നിവയില്‍ നിന്നുള്ള അണുബാധ, മലിനമായ ഭക്ഷണമോ വെള്ളമോ വഴി ഉണ്ടാകുന്ന അണുബാധ, ഫുഡ് അലര്‍ജി, മരുന്നുകളുടെ പാര്‍ശ്വഫലം, ഇന്‍ഫ്‌ലമേറ്ററി ബവല്‍ ഡിസീസ് എന്നിവ ദഹനവ്യൂഹത്തെ ബാധിക്കുന്ന രോഗങ്ങള്‍ക്ക് കാരണമാണ്. സമ്മര്‍ദവും ഉത്കണ്ഠയും രോഗലക്ഷണങ്ങള്‍ വര്‍ധിപ്പിക്കും. ഇത് ദഹനവ്യവസ്ഥയുടെ സാധാരണ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയും വറുവേദന, വയറിളക്കം, ഛര്‍ദി തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് എത്തിക്കുകയും ചെയ്യും.

മണ്‍സൂണ്‍ ആരംഭം, മലിനമായ വെള്ളത്തിന്‌റെയും ഭക്ഷണത്തിന്‌റെയും ഉപഭോഗം എന്നിവയാണ് സമീപകാലത്തുണ്ടായ അണുബാധയ്ക്ക് കാരണമായി കരുതപ്പെടുന്നത്. ശുചിത്വം ശീലമാക്കുകയും അണുബാധ പിടിപെടാനുള്ള സാഹചര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയും വഴി രോഗം പിടിപെടാനുള്ള സാധ്യത ഒഴിവാക്കാം.

ആഹാരം പാകം ചെയ്യുന്നതിനും കഴിക്കുന്നതിനും മുന്‍പും ബാത്ത് റൂമില്‍ കയറിയശേഷവും സോപ്പ് ഉപയോഗിച്ച്‌ കൈകള്‍ വൃത്തിയാക്കണം. രോഗബാധയുള്ളവരുമായുള്ള അടുത്ത സമ്ബര്‍ക്കം ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകേണ്ടതും പ്രധാനമാണ്. കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.