ടാങ്കര്‍ ലോറി തോട്ടിലേക്ക് മറിഞ്ഞു ; അപകടത്തിൽ ഡ്രൈവർക്കും ക്ലീനർക്കും പരിക്ക് ; കോട്ടയത്ത് നിന്നും വന്ന ലോറി മഴയില്‍ നിയന്ത്രണം വിട്ട് തെന്നിമാറിയതാണ് അപകടത്തിന് പിന്നിലെന്ന് നിഗമനം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം കിളിമാനൂരിൽ ഇന്ധന ടാങ്കര്‍ തോട്ടിലേക്ക് മറിഞ്ഞു. കിളിമാനൂരിലെ തട്ടത്തുമലയില്‍ ഇന്ന് പുലര്‍ച്ചെ 2.30ഓടെയായിരുന്നു സംഭവം.

കോട്ടയത്ത് നിന്നും 16ാം മൈലിലെ ഭാരത് പെട്രോളിയത്തിന്‍റെ പമ്പിലേക്ക് പോവുകയായിരുന്നു ടാങ്കര്‍ ലോറി. കിളിമാനൂര്‍ തട്ടത്തുമലയില്‍ വെച്ച് നിയന്ത്രണം വിട്ട് ഇന്ധന ടാങ്കര്‍ ലോറി തോട്ടിലേക്ക് മറിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തെ തുടര്‍ന്ന് ഡ്രൈവറെയും ക്ലീനറെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.മഴയില്‍ നിയന്ത്രണം വിട്ട് ലോറി തെന്നിമാറിയതാണെന്നാണ് വിവരം. ടാങ്കറില്‍ നിന്നും ഇന്ധനം തോട്ടിലെ വെള്ളത്തില്‍ കലര്‍ന്നിട്ടുണ്ട്.

വലിയ ക്രെയിൻ എത്തിച്ച് ലോറി ഉയര്‍ത്താനാണ് നീക്കം. ഫയര്‍ഫോഴ്സ് ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.