video
play-sharp-fill

ഐഎസ്ആർഒ ഉദ്യോഗസ്ഥ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ യുവതിക്കെതിരെ കേസ് ; ഹണിട്രാപ്പിലൂടെ കബളിപ്പിച്ച് യുവതി ; സ്വർണവും പണവും തട്ടിയെടുത്തു; പരാതി നൽകിയ യുവാവിനെ പീഡനക്കേസിൽ കുടുക്കി ; ഹണിട്രാപ്പിൽ കുടുങ്ങിയത് പോലീസ് സേനയിലെ വമ്പന്മാർ വരെ

ഐഎസ്ആർഒ ഉദ്യോഗസ്ഥ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ യുവതിക്കെതിരെ കേസ് ; ഹണിട്രാപ്പിലൂടെ കബളിപ്പിച്ച് യുവതി ; സ്വർണവും പണവും തട്ടിയെടുത്തു; പരാതി നൽകിയ യുവാവിനെ പീഡനക്കേസിൽ കുടുക്കി ; ഹണിട്രാപ്പിൽ കുടുങ്ങിയത് പോലീസ് സേനയിലെ വമ്പന്മാർ വരെ

Spread the love

സ്വന്തം ലേഖകൻ

കാസര്‍കോട്: പൊലീസ് ഉദ്യോഗസ്ഥരെയടക്കം നിരവധി പേരെ ഹണിട്രാപ്പിലൂടെ കബളിപ്പിച്ച യുവതിക്കെതിരെ കേസ്. കാസര്‍കോട് കേന്ദ്രീകരിച്ച് ഹണിട്രാപ്പ് നടത്തിയ കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രഖേരനെതിരെയാണ് പൊലീസ് കേസെടുത്തുത്.

ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവതി തട്ടിപ്പ് നടത്തിയത്. കൊയ്‌ലാണ്ടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് ഇവര്‍ക്കെതിനെ കേസെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സുഹൃത്ത് ബന്ധം സ്ഥാപിച്ച് യുവാവിന്റെ കൈയില്‍ നിന്ന് ഒരുലക്ഷം രൂപയും ഒരു പവന്റെ മാലയും തട്ടിയെടുത്തുവെന്നാണ് പരാതി. ഐഎസ്ആര്‍ഒയിലെ ഉദ്യോഗസ്ഥയെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത് ഇതിന്റെ അടിസ്ഥാനത്തില്‍ യുവതിക്കെതിരെ വ്യാജരേഖ ചമച്ചതിനും കേസെടുത്തിട്ടുണ്ട്.

ഉത്തരേന്ത്യൻ ഹണി ട്രാപ്പ് സംഘത്തിന് പിന്നാലെ കേരളത്തിലും ഹണി ട്രാപ്പ് വ്യാപകമാവുന്നു. പോലീസുകാരും ഹണി ട്രാപ്പ് സംഘത്തിൻറെ കെണിയില്‍പ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച വീട്ടിലേക്കോ ഹോട്ടലിലേക്കോ വിളിച്ചു വരുത്തി സംഘം ചേർന്ന് ഭീഷണി പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുക്കകയാണ് ഇവരുടെ രീതി.

ഐഎഎസിന് പഠിക്കുന്ന വിദ്യാര്‍ഥിനിയെന്ന പേരില്‍ വിവിധ ജില്ലകളില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥരെ അടക്കം ഇവര്‍ കബളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. നിരവധി പേരില്‍ നിന്ന് ലക്ഷങ്ങളാണ് തട്ടിപ്പ് നടത്തിയത്. നേരത്തെ യുവതിക്കെതിരെ പരാതി നല്‍കിയ യുവാവിനെതിരെ ഇവര്‍ പീഡന പരാതി നല്‍കിയിരുന്നു. ഈ യുവാവ് ഇപ്പോള്‍ ജയിലിലാണ്.