video
play-sharp-fill

തെരഞ്ഞെടുപ്പ് പരാജയത്തില്‍ ഒരാളെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ല, പരസ്പരമുള്ള പഴിചാരലുകള്‍ക്കപ്പുറം കൂട്ടായ തിരുത്തലുകൾ ഉണ്ടാകണം ; തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗം

തെരഞ്ഞെടുപ്പ് പരാജയത്തില്‍ ഒരാളെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ല, പരസ്പരമുള്ള പഴിചാരലുകള്‍ക്കപ്പുറം കൂട്ടായ തിരുത്തലുകൾ ഉണ്ടാകണം ; തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗം

Spread the love

കോട്ടയം : തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗം. പരസ്പരമുള്ള പഴിചാരങ്ങള്‍ക്കപ്പുറം കൂട്ടായ തിരുത്തലുകളാണ് ഉണ്ടാകേണ്ടതെന്ന് കോട്ടയത്ത് ചേർന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൻ്റെ വിലയിരുത്തല്‍.

രാജ്യസഭാംഗമായി തിരഞ്ഞെടുത്ത പാർട്ടി ചെയർമാൻ ജോസ് കെ മാണിക്ക് സ്വീകരണവും നല്‍കി.

തെരഞ്ഞെടുപ്പ് പരാജയത്തില്‍ ഒരാളെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് കോട്ടയത്ത് ചേർന്ന കേരളാ കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗം വിലയിരുത്തി. മുഖ്യമന്ത്രിയെ മാത്രം പഴിചാരുന്നതില്‍ അർത്ഥമില്ല. തിരഞ്ഞെടുപ്പ് വിജയങ്ങളിലുള്ളതുപോലെ പരാജയങ്ങളിലും കൂട്ടത്തരവാദിത്തമാണ് മുന്നണിക്കുള്ളത്. പരാജയത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനായി ഒരുങ്ങണമെന്നും യോഗം നിർദ്ദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് മുന്നോടിയായി രാജ്യസഭാംഗമായി തിരഞ്ഞെടുത്ത ജോസ് കെ മാണിക്ക് സ്വീകരണം നല്‍കി. കേരള കോണ്‍ഗ്രസ് പാർട്ടിക്ക് സിപിഐഎം നല്‍കിയത് വലിയ പരിഗണനയാണെന്ന് ജോസ് കെ മാണി യോഗത്തില്‍ പറഞ്ഞു. വൈസ് ചെയർമാൻ തോമസ് ചാഴികാടന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ എം.എല്‍.എമാർ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു.