
സുല്‍ത്താന്‍ബത്തേരി: വയനാട് വന്യജീവി സങ്കേതത്തില്‍ മാനിനെ കുരുക്ക് വെച്ച് പിടികൂടിയെന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍.
ചീയമ്ബം 73 കോളനിയിലെ ബാലന്‍ (60), രാഹുല്‍ (22) എന്നിവരാണ് അറസ്റ്റിലായത്. പുള്ളിമാനിന്റെ ജഡവും പിടികൂടാന്‍ ഉപയോഗിച്ച ആയുധങ്ങളും അന്വേഷണം സംഘം കണ്ടെടുത്തു. കുറിച്ച്‌യാട് റെയിഞ്ചില്‍ വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം.
വനത്തിലെ പരിശോധനക്കിടെ ബാലനെ സംശയാസ്പദമായ നിലയില്‍ വനത്തിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് കുരുക്ക് വെച്ച് പിടികൂടിയ മാനിന്റെ ജഡം സമീപത്ത് നിന്ന് കണ്ടെത്താന്‍ കഴിഞ്ഞതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ടുപേരെ നടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷന്‍ റെയ്ഞ്ച് ഓഫീസര്‍ എ. നിജേഷ്,സിവില്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ഐ.ജി പ്രശാന്തന്‍, എ.വി. ഗോവിന്ദന്‍, കെ.സി. രമണി, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എം.എസ്. അഭിജിത്ത്, വി.പി. അജിത്, ബി. സൗമ്യ, രശ്മി മോള്‍, പി. രഞ്ജിത്ത്, ഡ്രൈവര്‍ എം. ബാബു എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.