play-sharp-fill
തൃശൂർ മാളയിൽ കുടുംബവഴക്കിനെ തുടർന്ന് അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി, മകൻ പോലീസ് കസ്റ്റഡിയിൽ

തൃശൂർ മാളയിൽ കുടുംബവഴക്കിനെ തുടർന്ന് അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി, മകൻ പോലീസ് കസ്റ്റഡിയിൽ

തൃശ്ശൂർ: കുടുംബവഴക്കിനെ തുടർന്ന് അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി.

മാള വടമ സ്വദേശി വലിയകത്ത് ഷൈലജയാണ് കൊല്ലപ്പെട്ടത്. മകൻ ഹാദിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. വഴക്കിനെ തുടർന്ന് ഹാദിൽ ഷൈലജയെ കഴുത്തിൽ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

​ഗുരുതരമായി പരിക്കേറ്റ ഇവരെ മാള ഗുരുധർമം മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.