ഭാരതപ്പുഴയിൽ വീണ്ടും കന്നുകാലി ചത്തുപൊങ്ങി; ജഡം കണ്ടത് വെള്ളയാങ്കല്ല് തടയണയിൽ
പാലക്കാട് : തൃത്താല ഭാരതപ്പുഴയില്‍ വീണ്ടും പോത്തിന്റെ ജഡം കണ്ടെത്തി. ഭാരതപ്പുഴയിലെ വെള്ളയാങ്കല്ല് തടയണയിലാണ് വീണ്ടും പോത്തിന്റെ ജഡം കണ്ടെത്തിയത്.റെഗുലേറ്ററിന് സമീപമാണ് ജഡം കണ്ടത്
കഴിഞ്ഞ ദിവസം ഏഴ് പോത്തുകളാണ് ഭാരതപ്പുഴയില്‍ ചത്തുപൊങ്ങിയത്. പട്ടാമ്ബി മുതല്‍ തൃത്താല വെള്ളിയാങ്കല്ല് വരെയുള്ള ഭാഗത്താണ് സംഭവം. പാവറട്ടി കുടിവെള്ള സംഭരണിയിലാണ് കന്നുകാലികള്‍ ചത്തുപൊങ്ങിയത്.
അസഹ്യമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് പുഴയില്‍ കന്നുകാലികളുടെ ജഡം കണ്ടത്. ദിവസങ്ങളോളം പഴക്കമുള്ളതും പുഴുവരിച്ച നിലയിലുമാണ് ജഡങ്ങള്‍. പോത്തുകള്‍ ചത്തതിന് കാരണം വ്യക്തമല്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0