ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ ചത്ത തവള, ആലപ്പുഴ സ്വദേശിയുടെ പരാതിയിൽ കരാറുക്കാരനെതിരെ കേസ്

Spread the love

ഷൊർണൂർ: റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്രക്കാരൻ വാങ്ങിയ ഭക്ഷണത്തിൽ ചത്ത തവള.

ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് വാങ്ങിയ വടയ്ക്കൊപ്പം ലഭിച്ച ചട്ണിയിലാണ് ചത്ത തവളയെ കണ്ടത്.

ആലപ്പുഴ സ്വദേശിക്കാണ് ദുരവസ്ഥ ഉണ്ടായത്. ആലപ്പുഴ സ്വദേശി ഷൊർണൂരിലെ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി സ്റ്റേഷനിലെ ഒരു കടയിൽ നിന്ന് വടയും ചട്ണിയും വാങ്ങിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിൽ ചത്ത തവളയെ കാണുകയും യാത്രക്കാരൻ പരാതി നൽകുകയുമായിരുന്നു.

സംഭവത്തിൽ കരാറുകാരനെതിരേ റെയിൽവേയുടെ ആരോഗ്യവിഭാഗം നടപടിയെടുത്തിട്ടുണ്ട്. പിഴ ഈടാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.