
തിരുവനന്തപുരം: വെള്ളറടയില്‍ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹതയേറുന്നു. വെള്ളറട അമ്പലം സ്വദേശികളായ അരുളാ നന്ദകുമാർ-ഷൈനി ദമ്പതിമാരുടെ മകൻ അബി എന്ന അഖിലേഷ് കുമാറിനെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വാഴിച്ചല്‍ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിയാണ്. കുട്ടിയുടെ മുത്തച്ഛൻ മീൻ മേടിക്കുന്നതിനായി മാർക്കറ്റില്‍ പോയി ആരമണിക്കൂറിനുള്ളിലാണ് മരണം സംഭവിച്ചത് എന്നാണ് പോലീസ് നിഗമനം. പുറത്ത് നിന്ന് ആരെങ്കിലും വന്നതായി ലക്ഷണങ്ങളൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു.
വീടിന്റെ രണ്ടാമത്തെ നിലയിലെ മുറിയില്‍ ജനലില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് അഭിലേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഒരു കൈ തുണികൊണ്ട് കെട്ടിയനിലയിലായിരുന്നു. റൂമില്‍ ആരും കയറിയ ലക്ഷണം ഇല്ല. കാലുകള്‍ രണ്ടും നിലത്ത് മുട്ടിയ നിലയിലാണ് കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷാള്‍ ലൂസായത് ഉള്‍പ്പെടെ പല കാരണങ്ങള്‍ കൊണ്ട് ഇങ്ങനെ സംഭവിക്കാമെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. സംഭവസമയം മാതാപിതാക്കള്‍ പിടിഎ മീറ്റിംഗുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ ആയിരുന്നു. അഖിലേഷിനെ കാണാതായതിനെ തുടർന്ന് മുത്തച്ഛൻ തിരച്ചില്‍ നടത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ ഡിവൈ.എസ്‌പി. അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ അറിയാൻ കഴിയൂവെന്ന് പോലീസ് അറിയിച്ചു. കൊല്ലം ചിതറയില്‍ പതിനാലുകാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കാക്കുന്ന് സ്വദേശി പൂജാ പ്രസാദാണ് മരിച്ചത്.
പഠിക്കാനായി മുറിയില്‍ കയറിയ പെണ്‍കുട്ടിയെ വിളിച്ചിട്ടും പ്രതികരിക്കാത്തതിനെത്തുടർന്ന് വാതില്‍ തകർത്ത് നോക്കിയപ്പോഴാണ് ജനലില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.