മലയാളികളുടെ പ്രിയ താരം വിവാഹ മോചനത്തിലേക്ക്…? മാതൃക ദമ്പതിമാർ പിരിയുന്നത് വിശ്വസിക്കാനാകാതെ ആരാധകർ, സോഷ്യൽ മീഡിയയിൽ പ്രതികരണവുമായി ഭാര്യ

Spread the love

ചെന്നൈ: സിനിമാ മേഖലയിൽ ഡിവോഴ്സുകളുടെ കഥ അത്ര അത്ഭുതമുള്ള കാര്യമല്ല. മിക്ക താര ദമ്പതിമാരും വിവാദം കഴിഞ്ഞ് പിരിയുന്നത് ഇപ്പോൾ ഒരു സാധാരണമാണ്.

ഈയടുത്ത് വിവാഹ മോചന കേസുകൾ പലവരുടേയും പുറത്തു വന്നിരുന്നു. ജിവി പ്രകാശ് കുമാർ -സൈന്ധവി, ദിലീപ് – മഞ്ജു വാര്യർ, മനോജ് കെ ജയൻ – ഉർവശി, ധനുഷ് – ഐശ്വര്യ രജനികാന്ത്, അമീർ ഖാൻ – കിരണ്‍ റാവു തുടങ്ങി നിരവധി താരങ്ങളാണ് വിവാഹ മോചിതരായത്.

ഈയടുത്ത് സൂപ്പർ സ്റ്റാർ വിജയ് വിവാഹ മോചനം നേടാൻ പോകുന്നുവെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇതേ കുറിച്ച് താരമോ ബന്ധപ്പെട്ടവരോ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ മറ്റൊരു സൂപ്പർ താരം വിവാഹ മോചനത്തിന് ഒരുങ്ങുന്നുവെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാളികളടക്കമുള്ളവരുടെ പ്രിയ താരമായ ജയം രവിയും ഭാര്യ ആരതിയും ഡിവോഴ്‌സ് ആകാൻ പോകുന്നുവെന്നാണ് പുറത്തുവരുന്നത്. എന്നാൽ, ഇതിൽ പരോക്ഷ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആരതി.

ജയം രവിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രമായ ‘ജയം’ സിനിമയുടെ ഇരുപത്തിയൊന്നാം വാർഷികത്തിന്റെ പോസ്റ്ററാണ് ഭാര്യ പങ്കുവച്ചിരിക്കുന്നത്. അതിനാല്‍ത്തന്നെ ഇരുവരും തമ്മില്‍ പ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് ആരാധകർ കരുതുന്നത്.

ജയം രവിയുടെ സിനിമ ജീവിതത്തിലെ സുപ്രധാനമായ നാഴികക്കല്ലാണ് ‘ജയം’. ഈ സിനിമ ഹിറ്റായതിന് പിന്നാലെ അദ്ദേഹത്തിന്റെ താരമൂല്യം കുത്തനെ ഉയർന്നു. മാത്രമല്ല അതോടെ മോഹൻ രവി, ജയം രവിയാവുകയും ചെയ്‌തു. 2009ലായിരുന്നു ജയം രവി-ആരതി വിവാഹം.

മാതൃകാ ദമ്പതികള്‍ എന്ന് ആരാധകർ കരുതിയിരുന്നവരാണ് ജയം രവിയും ആരതിയും. ഇരുവരും പരസ്പരം പ്രോത്സാഹിപ്പിക്കുന്നവരുമാണ്. അങ്ങനെയുള്ള മ്പതികള്‍ വിവാഹ മോചനം തേടിയെന്ന റിപ്പോർട്ടുകള്‍ ആരാധകർക്കും വിശ്വസിക്കാൻ കഴിയുമായിരുന്നില്ല.