ദിവസവേതനം പോലും കിട്ടാത്ത അവസ്ഥ, സപ്ലൈ കോ ജീവനക്കാരൻ ആത്മഹത്യ ചെയ്തു

Spread the love

വാണിമേൽ : സപ്ലൈകോയുടെ കീഴിൽ മുള്ളമ്പത്ത് പ്രവർത്തിക്കുന്ന മാവേലിസ്റ്റോറിൽ കഴിഞ്ഞ പതിമൂന്ന് വർഷത്തോളമായി ജോലി ചെയ്തിരുന്ന സി.കെ രവീന്ദ്രൻ ആത്മഹത്യ ചെയ്ത നിലയിൽ.

ദിവസവേതന അടിസ്ഥാനത്തിലാണ് രവീന്ദ്രൻ ജോലി ചെയ്തിരുന്നത്. മാവേലി സ്റ്റോറുകളിൽ അവശ്യസാധനങ്ങൾ സ്റ്റോക്കില്ലാത്തതും കലക്ഷൻ ഗണ്യമായി കുറയുകയും ചെയ്ത സാഹചര്യത്തിൽ ദിവസവേതന തൊഴിലാളികൾക്ക് വേതനം വെട്ടിച്ചുരുക്കിയിരുന്നു. ഇത് പലരുടേയും ജീവിതം വഴിമുട്ടിച്ചു.

ഒട്ടുമിക്ക തൊഴിലാളികളും നിത്യജീവിതത്തിന് വഴിയില്ലാതെ ആത്മഹത്യയുടെ വക്കിൽ എത്തി നിൽക്കുന്ന അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് രവീന്ദ്രൻ്റെ ആത്മഹത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിത്യോപയോഗ സാധനങ്ങളുടെ വില അനുദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സപ്ലൈകോ മുഖേന അവശ്യ വസ്തുക്കൾ വിതരണം ചെയ്യാൻ സർക്കാർ ഇനിയും അലംഭാവം കാണിച്ച് ആത്മഹത്യകൾ വർദ്ധിക്കാൻ സാഹചര്യമൊരുക്കരുതെന്നാണ് പൊതുജനാവശ്യം.