കളിയാക്കിയതിന്റെ വൈരാഗ്യത്തിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു

Spread the love

 

കോട്ടയം : യുവാവിനെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം മറിയപ്പള്ളി സ്വദേശി കണ്ണൻ എന്ന് വിളിക്കുന്ന ബിനു പി.തമ്പി (41) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

 

കഴിഞ്ഞ ദിവസം വൈകിട്ട് 7:30 മണിയോടുകൂടി ദിവാന്‍ കവല ഭാഗത്തുള്ള വീട്ടില്‍ ഒരുമിച്ചിരിക്കുകയായിരുന്നു ഇരുവരും. പിന്നീട് യുവാവിനെ പ്രതി കളിയാക്കുകയും യുവാവ് ഇത് ചോദ്യം ചെയ്യുകയുമായിരുന്നു. തുടർന്ന് കളിയാക്കിയതിന്റെ വൈരാഗ്യത്തിൽ ബിനു യുവാവിനെ മർദ്ദിക്കുകയും, കമ്പ് കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. കുറ്റകൃത്യത്തിനു ശേഷം ഇയാൾ സമ്പൂർണത്തിൽ നിന്നും ഓടി രക്ഷപ്പെട്ടു.

 

പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയും ആയിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group