മുഖ്യമന്ത്രിക്കു നേരെ കരി​ങ്കൊടി പ്രതിഷേധം; കെ.എസ്.യു , എം.എസ്.എഫ് പ്രവർത്തകർ പോലീസ് കസ്റ്റ‍ഡിയിൽ

Spread the love

കോഴിക്കോട്: മുഖ്യമന്ത്രിക്കു നേരെ കരി​ങ്കൊടി കാണിച്ച കെ.എസ്.യു, എം.എസ്.എഫ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

കോഴിക്കോട് വെസ്റ്റ് ഹില്ലിലാണ് കരി​ങ്കൊടി ഉപയോ​ഗിച്ച് പ്രവർത്തകർ പ്രതിഷേധിച്ചത്.

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ​വിദ്യാർത്ഥി യൂണിയനുകൾ നടത്തിവരുന്ന പ്രതിഷേധത്തിന്റെ തുടർച്ചയായാണ് കരി​ങ്കൊടി പ്രതിഷേധം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് എൻ.ജി.ഒ യൂണിയൻ സമ്മേളനത്തിനെത്തിയതാണ് മുഖ്യമന്ത്രി.

ജില്ലയിൽ പലയിടത്തും ​പ്രതിഷേധക്കാർ കാത്തുനിന്നിരുന്നതായാണ് വിവരം.  സീറ്റുക്ഷാമത്തിൽ സർക്കാറിനെതിരെ പ്രതിഷേധം തെരുവിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ സൂചനയാണിത്.