
കോട്ടയം: കോട്ടയത്ത് മോഷ്ടാക്കൾ പിടിമുറുക്കുന്നു. കുടയംപടി, ചുങ്കം പ്രദേശത്ത് ആറ് വ്യാപാരസ്ഥാപനങ്ങളിൽ ഇന്നലെ വൈകിട്ട് മോഷണം നടന്നു.
മോഷ്ടാക്കൾ കടകളുടെ താഴുകൾ അറുത്ത് മാറ്റിയാണ് അകത്തു കടന്ന് മോഷണം നടത്തിയത്
ചുങ്കത്ത് റേഷൻ കട കുത്തി തുറന്ന് 1000 രുപ മോഷ്ടിച്ചു.
സമീപത്തെ നാലു കടകളിലും മോഷണം നടന്നു.ഒരു കടയിൽ മോഷണ ശ്രമം നടന്നു.നസീമ സ്റ്റോർ , വീനസ് ബേക്കറി, സദ്ഗമയ ലേഡിസ് സ്റ്റോർ, നടവത്ത് എജൻസീസ് എന്ന സിമന്റു കട, റേഷൻ കട എന്നിവിടങ്ങളിലാണ് കവർച്ച നടന്നത്. പുന്നക്കാട്ട് സ്റ്റോഴ്സിൽ മോഷണ ശ്രമം നടന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുടയംപടിയിൽ ഒരു കടയിൽ കവർച്ച നടത്തിയിട്ടുണ്ട്.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുടയംപടി യൂണിറ്റ് പ്രസിഡന്റ് ബേബി കുടയംപടിയുടെ നേതൃത്വത്തിൽ കോട്ടയം വെസ്റ്റ് പോലീസിന് പരാതി നൽകി.
ഈ പ്രദേശങ്ങളിൽ നൈറ്റ് പെട്രോളിങ് അടക്കമുള്ള കാര്യങ്ങൾശക്തമാക്കണ മെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.