
കൽപറ്റ: പത്താം ക്ലാസ്സ് വിദ്യാർത്ഥിയെ സഹപാഠികള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന് തെളിവെടുപ്പ് നടത്തി.
കുട്ടികളിലെ അക്രമവാസനകള്‍ ഇല്ലാതാക്കുന്നതിന് വിദ്യാലയങ്ങള്‍ മുന്‍കൈയെടുത്ത് കുട്ടികള്‍ക്ക് പ്രത്യേക കൗണ്‍സലിങ്ങ് നല്‍കണമെന്ന് ചെയര്മാന് കെ.വി. മനോജ്കുമാര്‍ പറഞ്ഞു.
മൂലങ്കാവ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെത്തിയാണ് തെളിവെടുപ്പ് നടത്തിയത്. പഠിക്കാനുള്ള സമാധാന അന്തരീക്ഷം വിദ്യാലയങ്ങളില്‍ പുലരണം. സഹപാഠികള്‍ തമ്മിലുള്ള അനിഷ്ട സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പരിഹരിക്കുന്നതിന് അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂലങ്കാവ് വിദ്യാലയത്തിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നും കമ്മീഷൻ പറഞ്ഞു. ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് വഴി കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സലിങ് നല്കാന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറെ ചുമതലപ്പെടുത്തി.
ആവശ്യമെങ്കില്‍ പോലീസിന്റെ ഭാഗത്തുനിന്നും കുട്ടികള്‍ക്കുള്ള പ്രത്യേക കൗണ്‍സലിങ്ങ് നല്‍കണം. കേസില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് ഇതിനോടകം മുടങ്ങിയ പാഠഭാഗങ്ങള്‍ ലഭ്യമാക്കണമെന്ന് പ്രധാനാധ്യാപികക്ക് നിർദേശം നൽകി.