ഓണ്‍ലൈൻ തട്ടിപ്പിലുടെ യുവതിക്ക് നഷ്ടമായത് 12 ലക്ഷം രൂപ; അക്കൗണ്ടുകള്‍ നിരീക്ഷിച്ച്‌ അന്വേഷണം; ഒടുവിൽ പ്രതികളെ കൈയ്യോടെ പൊക്കി പൊലീസ്….!

Spread the love

ആലപ്പുഴ: ഓണ്‍ലൈൻ തട്ടിപ്പിലുടെ ആലപ്പുഴയില്‍ യുവതിയുടെ 12 ലക്ഷം രുപ കവർന്ന സംഭവത്തില്‍ നാലു പേർ പൊലീസ് പിടിയിലായി.

video
play-sharp-fill

മലപ്പുറം സ്വദേശികളായ ഉമ്മർ അലി (34), ഷെമീർ അലി (34), അക്ബർ (32), മുഹമ്മദ് റിൻഷാദ് എന്നിവരാണ് അറസ്റ്റിലായത്.

മോഷ്ടിച്ച പണം എവിടേക്കാണ് പോയതെന്ന് പരിശോധിച്ച പൊലീസ് അതിന് പിന്നാലെ നടത്തിയ അന്വേഷണമാണ് അറസ്റ്റുകളില്‍ കലാശിച്ചത്.
പരാതിക്കാരിയായ യുവതിയുടെ നഷ്ടപ്പെട്ട പണം നിക്ഷേപിക്കപ്പെട്ട ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ ശേഖരിച്ച്‌ പൊലീസ് വിശദമായ അന്വേഷണമാണ് നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് ഒടുവില്‍ പ്രതികള്‍ മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്നതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സുമേഷ് സുധാകരന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം പ്രതികളെ മലപ്പുറത്തു നിന്നും പിടികുടുകയായിരുന്നു.

ഇതേ കേസുമായി ബന്ധപ്പെട്ട് ഇനിയും കൂടുതല്‍ പേര്‍ അറസ്റ്റിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. നിലവില്‍ അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.