
സ്വന്തം ലേഖകൻ
നാദാപുരം∙ കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു. വളയം ചുഴലി വട്ടച്ചോല അമ്പലത്തിനടുത്തെ നിരവുമ്മൽ രവീന്ദ്രന്റെയും റീജയുടെയും മകൾ ശ്രീലിമ (23) ആണ് മരിച്ചത്.
കൈവേലി ടൗണിനടുത്ത് താമസിക്കുന്ന ബന്ധുവിന്റെ വീട്ടിലെ കുളിമുറിയിൽ വ്യാഴാഴ്ച വൈകിട്ടാണ് തൂങ്ങിയ നിലയിൽ ശ്രീലിമയെ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടൻ തന്നെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വെന്റിലേറ്ററിലായിരുന്ന യുവതി വെള്ളിയാഴ്ച വൈകിട്ടോടെയാണ് മരിച്ചത്. ടീച്ചർ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ ശേഷം പിഎസ്സി പരീക്ഷയ്ക്കുള്ള പരിശീലനത്തിലായിരുന്നു. സഹോദരൻ: ശ്രീഹരി.