ഗുരുവായൂർ: ഭക്തജനങ്ങൾക്ക് സുഗമമായ ദർശനമൊരുക്കാൻ ജൂലൈ ഒന്നുമുതൻ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 മണി വരെ എല്ലാ ദിവസവും വി ഐ പി / സ്പെഷ്യൽ ദർശനങ്ങൾക്ക്
നിയന്ത്രണം ഏർപ്പെടുത്താൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചു.
ഭക്തജന തിരക്ക് കൂടിയ സാഹചര്യത്തിൽ ദർശനത്തിനെത്തുന്ന എല്ലാ ഭക്തർക്കും സുഖദർശനമൊരുക്കാനാണ് ഈ തീരുമാനം.
ചോറൂണ് വഴിപാട് കഴിഞ്ഞ കുട്ടികൾക്കുള്ള സ്പെഷ്യൽ ദർശനവും ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാടുകാർക്കുള്ള ദർശനത്തിനും നിയന്ത്രണം ബാധകമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊതു അവധി ദിനങ്ങളായ
ജൂലൈ 13 മുതൽ 16 വരെ ദിവസങ്ങളിൽ കൂടുതൽ ഭക്തർക്ക് ദർശന സൗകര്യം ഒരുക്കുന്നതിന് ക്ഷേത്രം ഉച്ചയ്ക്ക് ശേഷം 3.30 ന് തുറക്കാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചു.