video
play-sharp-fill

ഡോക്ടറെന്ന വ്യാജേന അഭിഭാഷകനില്‍ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പേർ അറസ്റ്റില്‍ ; അറസ്റ്റിലായത് ഏറ്റുമാനൂർ സ്വദേശികളായ അമ്മയും മകനും

ഡോക്ടറെന്ന വ്യാജേന അഭിഭാഷകനില്‍ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പേർ അറസ്റ്റില്‍ ; അറസ്റ്റിലായത് ഏറ്റുമാനൂർ സ്വദേശികളായ അമ്മയും മകനും

Spread the love

കോട്ടയം : ഫെയ്സ്ബുക്ക് വഴി  ഡോക്ടറാണെന്ന് പരിചയപ്പെടുത്തി ഹൈക്കോടതി അഭിഭാഷകനില്‍ നിന്ന് ഒരു ലക്ഷം രൂപ തട്ടിയ കേസില്‍ അമ്മയും മകനും അറസ്റ്റില്‍.

ഏറ്റുമാനൂര്‍ സ്വദേശി രതീഷ്, അമ്മ ഉഷ അശോകന്‍ എന്നിവരെയാണ് വടക്കന്‍ പറവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഹൈക്കോടതി അഭിഭാഷകനായ വിനോദാണ് കബളിപ്പിക്കപ്പെട്ടെന്ന പരാതി നല്‍കിയത്. ക്യാന്‍സര്‍ രോഗിയായ അഭിഭാഷകന്‍റെ അച്ഛന് ജില്ല മെഡിക്കല്‍ എഡ്യൂക്കേഷന്‍ വഴി 15 ലക്ഷത്തോളം രൂപയുടെ സ്പോണ്‍സര്‍ഷിപ്പ് തരപ്പെടുത്തി നല്‍കാമെന്ന് തെറ്റിധരിപ്പിച്ചാണ് പണം കവര്‍ന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണം അയക്കാന്‍ അമ്മയുടെ ബാങ്ക് അക്കൗണ്ടാണ് പ്രതി രതീഷ് നല്‍കിയത്.