ചലച്ചിത്ര സംവിധായകന് യു. വേണുഗോപന്‍ അന്തരിച്ചു, അന്ത്യം ചേര്‍ത്തലയിലെ വസതിയിൽ
ചേര്‍ത്തല: ചലച്ചിത്ര സംവിധായകന് യു. വേണുഗോപന്‍ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. ചേര്‍ത്തലയിലെ വീട്ടിലായിരുന്നു അന്ത്യം.
മലയാളത്തിൽ എക്കാലത്തേയും മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധയകനാണ് വേണുഗോപന്‍. കുസൃതി കുറുപ്പ് , ഷാര്‍ജ ടു ഷാര്‍ജ, ചൂണ്ട, സ്വര്‍ണം, ദ റിപ്പോര്‍ട്ടര്‍, സര്‍വോപരി പാലാക്കാരന് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തതിട്ടുണ്ട്.
ചുരുങ്ങിയ ചിത്രങ്ങൾകൊണ്ട് സ്ഥാനമുറപ്പിച്ച സംവിധായകൻ. 10 വര്‍ഷത്തോളം പത്മരാജന്റെ സംവിധാന സഹായിയായിരുന്നു. 1995 ൽ കുസൃതി കുറുപ്പ് എന്ന ചിത്രത്തോടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യ: ലത, മക്കൾ-ലക്ഷ്മി (NISH തിരുവനന്തപുരം ), വിഷ്ണു ഗോപൻ (എൻജിനീയർ FISCHER ), മരുമകൻ രവീഷ്. സംസ്കാരം വെള്ളിയാഴ്ച രാത്രി 8.30നു വീട്ടു വളപ്പിൽ
Third Eye News Live
0