Spread the love

തിരുവനന്തപുരം: ക്ഷേമപെൻഷൻ വിതരണം ഈ മാസം 26 മുതല്‍ മുതല്‍ നടത്തും.

video
play-sharp-fill

ജനുവരി മാസത്തെ കുടിശ്ശികയായ പെൻഷനാണ് വിതരണം ചെയ്യുക.
1500 കോടി രൂപ കടമെടുക്കാനാണ് സംസ്ഥാന സർക്കാരിൻ്റെ തീരുമാനം. ഈ തുകയില്‍ നിന്നാകും ഒരു മാസത്തെ ക്ഷേമപെൻഷൻ വിതരണം ചെയ്യുക.

ജൂണ്‍ മാസം ഉള്‍പ്പെടെ ആറുമാസത്തെ പെൻഷൻ കുടിശ്ശികയാണുള്ളത്. എല്ലാ മാസവും പെൻഷൻ വിതരണം ചെയ്യാനും കുടിശ്ശിക ഘട്ടഘട്ടമായി വിതരണം ചെയ്യാനുമാണ് സർക്കാർ തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വർഷം 21,253 കോടി രൂപ കടമെടുക്കാനാണ് കേന്ദ്ര സർക്കാർ അനുമതി നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്തെ ക്ഷേമ പെൻഷൻ കുടിശ്ശികയില്‍ ഒരു ഗഡു ഈ മാസം വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ അറിയിച്ചിരുന്നു.

അഞ്ച് മാസത്തെ പണമാണ് കുടിശ്ശികയുള്ളത്. ഒരു മാസത്തെ പെൻഷൻ വിതരണത്തിനായി 9,00 കോടി രൂപയാണ് ആവശ്യം. കേന്ദ്ര സർക്കാർ പണം നല്‍കുന്നില്ലെന്നും പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി ധനമന്ത്രി പറഞ്ഞു.