Spread the love

കൊല്ലം: ചിതറ പുതുശ്ശേരിയില്‍ ഒൻപതാം ക്ലാസുകാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത.

video
play-sharp-fill

യുവാവിന്റെ പേരെഴുതി വെച്ച ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. യുവാവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടി ലഭിച്ച ശേഷം തുടർനടപടികള്‍ പൊലീസ് സ്വീകരിക്കും. അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല. ഐ ലവ് യു അഭി എന്നാണ് കുറിപ്പിലെഴുതിയിരിക്കുന്നത്. കുറിപ്പില്‍ പറഞ്ഞിരിക്കുന്ന വ്യക്തി ആരാണെന്ന് വ്യക്തത വന്നിട്ടില്ല.

പെണ്‍കുട്ടിയെ വീടിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞദിവസം രാത്രിയാണ് പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വീട്ടുകാരാണ് ആദ്യം പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ ചിതറ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.