വൈക്കത്ത് സംഘം ചേർന്ന് യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു

Spread the love

 

കോട്ടയം: വൈക്കത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ സ്വദേശികളായ ജിത്തു ജയൻ (24), അർജുൻ (23), അനൂപ് (22) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

 

കഴിഞ്ഞദിവസം രാത്രി 9 :30 മണിയോടുകൂടി വെച്ചൂർ ഭാഗത്ത് പ്രവർത്തിക്കുന്ന ബാറിന്റെ സമീപം വച്ച് ഇവർ മൂവരും സംഘം ചേർന്ന് ഇവിടെയുണ്ടായിരുന്ന യുവാവിന്റെ കൈയിൽനിന്ന് സിഗരറ്റ് വാങ്ങുകയും തുടർന്ന് യുവാവിനെയും, സുഹൃത്തുക്കളെയും അസഭ്യം പറയുകയായിരുന്നു. ഇത് ചോദ്യം ചെയ്ത യുവാവിനെ സംഘം ചേർന്ന് മർദ്ദിക്കുകയും, ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച യുവാവിന്റെ സുഹൃത്തിനെയും ഇവർ മർദ്ദിച്ചു.

 

സംഭവത്തിനു ശേഷം ഇവർ സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പോലിസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ മൂവരേയും പിടികൂടുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയായ അർജുന് വൈക്കം പോലീസ് സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group