video
play-sharp-fill

ടിടിഇയുടെ വേഷവും വ്യാജ തിരിച്ചറിയല്‍ കാർഡും ധരിച്ച് യാത്രക്കാരില്‍ നിന്നും ഫൈൻ ഈടാക്കി ; ഒർജിനൽ ടിടിഇക്ക് സംശയം തോന്നിയതോടെ അധികൃതരെ വിവരം അറിയിച്ചു ; ഒടുവിൽ വ്യാജൻ ആർ പി എഫിന്റെ പിടിയിൽ

ടിടിഇയുടെ വേഷവും വ്യാജ തിരിച്ചറിയല്‍ കാർഡും ധരിച്ച് യാത്രക്കാരില്‍ നിന്നും ഫൈൻ ഈടാക്കി ; ഒർജിനൽ ടിടിഇക്ക് സംശയം തോന്നിയതോടെ അധികൃതരെ വിവരം അറിയിച്ചു ; ഒടുവിൽ വ്യാജൻ ആർ പി എഫിന്റെ പിടിയിൽ

Spread the love

പാലക്കാട് : ടിക്കറ്റ് പരിശോധകനെന്ന വ്യാജേന യാത്രക്കാരില്‍ നിന്നും ഫൈൻ ഈടാക്കിയാള്‍ ആർപിഎഫിന്റെ പിടിയില്‍.

പാലക്കാട് തച്ചനാട്ടുകര സ്വദേശി മണികണ്ഠനെയാണ് ആർപിഎഫ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. താംബരം നാഗർകോവില്‍ അന്ത്യോദയ എക്സ്‌പ്രസിലായിരുന്നു സംഭവം. ഡിണ്ടിഗല്‍ സ്റ്റേഷനില്‍ ട്രെയിൻ എത്തിയപ്പോള്‍ രഹസ്യ വിവരത്തെ തുടർന്ന് ആർപിഎഫ് സംഘം മണികണ്ഠനെ പിടികൂടുകയായിരുന്നു.

ടിടിഇയുടെ വേഷം ധരിച്ചും വ്യാജ തിരിച്ചറിയല്‍ കാർഡ് ധരിച്ചുമാണ് ഇയാള്‍ ട്രെയിനില്‍ കയറിയിരുന്നത്. ജനറല്‍ കോച്ചുകളിലെ യാത്രക്കാരുടെ ടിക്കറ്റുകള്‍ പരിശോധിച്ചാണ് പിഴ ഈടാക്കിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഇതേ ട്രെയിനിലുണ്ടായിരുന്ന മധുര ഡിവിഷനിലെ സീനിയർ ടിടിഇക്ക് സംശയം തോന്നിയതോടെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

ചോദ്യം ചെയ്യലിനു ശേഷം പ്രതിയെ ആർപിഎഫ് റെയില്‍വേ പൊലീസിനു കൈമാറി.