play-sharp-fill
ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും നൽകി. ഈ വർഷം 143 വൃക്കരോഗികൾക്കാണ് സഹായം നൽകിയത്.

ആശ്രയയുടെ വൈസ് പ്രസിഡൻറ് ഫാ . എം . യു പൗലോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫ. ഡോ റോസമ്മ സോണി ( ജില്ലാ പഞ്ചായത്ത് മെമ്പർ, കോട്ടയം), കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു.

ഡോ. ബീനാകുമാരി ആർ (HOD Gynecology Dpt MCH,KTM), സിസ്റ്റർ ശ്ലോമോ, ശ്രീ ജോസഫ് കുര്യൻ എം .സി. ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിറ്റ് കൊടുക്കുന്നതിൽ 53 മാസം പൂർത്തീകരിച്ച ഈ വേളയിൽ ഡയലിസിസ് കിറ്റ് നൽകുന്നതിന് ആത്മാർത്ഥമായി സഹായിക്കുന്ന എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നുവെന്നും തുടർന്നും നിങ്ങൾ ഓരോരുത്തരുടെയും സഹായ സഹകരണം ഉണ്ടെങ്കിൽ മാത്രമേ ഈ പ്രസ്ഥാനം മുൻപോട്ട് പോവുകയുള്ളൂവെന്നും യോ​ഗത്തിൽ അറിയിച്ചു.