ഇൻസ്റ്റാഗ്രാമിലൂടെ പരിചയപെട്ടു പ്രണയത്തിലായി: തുടർന്ന് പീഡനവും ഭീഷണിയും, പോക്സോ കേസിൽ യുവാവിന് 16 വർഷവും 9 മാസവും കഠിന തടവും പിഴയും വിധിച്ച് കോടതി

Spread the love

 

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിൽ കൊല്ലം സ്വദേശി അഖിൽ (25) നെയാണ് കുറ്റക്കാരൻ എന്ന കണ്ടെത്തി അടൂർ അതിവേഗ സ്പെഷ്യൽ ജഡ്ജ് മഞ്ജിത്ത് റ്റി 16 വർഷവും 9 മാസവും കഠിനതടവിന് വിധിച്ചത്.

video
play-sharp-fill

 

ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയെ പരിചയപ്പെട്ട നിരന്തരം സംസാരിച്ച് സൗഹൃദം വളർത്തിയെടുക്കുകയായിരുന്നു. 2022 മെയ് മാസത്തിൽ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗിക അതിക്രമം നടത്തുകയും ഒരുമിച്ചു നിൽക്കുന്ന ഫോട്ടോ എടുത്തത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് ശാരീരികമായി ഉപദ്രവിച്ചും നിരന്തരം പിന്തുടർന്നും ബലമായി മോട്ടോർസൈക്കിളിൽ കടത്തിക്കൊണ്ട് പോയി ലൈംഗിക ഉപദ്രവം ചെയ്തതും ആയാണ് പ്രതിക്കെതിരെ കണ്ടെത്തിയ കുറ്റങ്ങൾ.

 

പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 13 സാക്ഷികളെ വിസ്ത‌രിക്കുകയും 29 രേഖകൾ ഹാജരാക്കുകയും ചെയ്‌തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സ്മിത ജോൺ പി ഹാജരായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group