play-sharp-fill
ഒ ആർ കേളു മന്ത്രിസഭയിലേക്ക് ; ട്രൈബൽ വിഭാഗത്തിൽ നിന്നുള്ള ആദ്യ എൽ ഡി എഫ് മന്ത്രി, ദേവസ്വം വകുപ്പ് വി എൻ വാസവന് ; പാർലമെന്ററികാര്യം എം ബി രാജേഷിന്

ഒ ആർ കേളു മന്ത്രിസഭയിലേക്ക് ; ട്രൈബൽ വിഭാഗത്തിൽ നിന്നുള്ള ആദ്യ എൽ ഡി എഫ് മന്ത്രി, ദേവസ്വം വകുപ്പ് വി എൻ വാസവന് ; പാർലമെന്ററികാര്യം എം ബി രാജേഷിന്

കോട്ടയം : സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മാനന്തവാടി എംഎൽഎയുമായ ഒ. ആർ കേളു മന്ത്രിസഭയിലേക്ക്.  കെ. രാധാകൃഷ്ണൻ എം.പിയായതിന് പിന്നാലെ രാജിവെച്ച ഒഴിവിലാണ് ഒ.ആർ. കേളു മന്ത്രിയാകുന്നത്.

പട്ടികജാതി-പട്ടികവർഗ വകുപ്പ് മന്ത്രിയായിട്ടാണ് ഒ.ആർ കേളു ചുമതല ഏൽക്കുക.

പാർലമെന്ററി കാര്യം എം ബി രാജേഷും ദേവസ്വം വകുപ്പ് വി എൻ വാസവനും ചുമതലയേൽക്കും. കെ രാധാകൃഷ്ണൻ രാജിവെച്ച വകുപ്പിലേക്കാണ് ഇവർ ചുമതലയേൽക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group