കോട്ടയത്ത് ഓട്ടോറിക്ഷയ്ക്കുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി: സംക്രാന്തി സ്വദേശി സിബിയാണ് മരിച്ചത്.

Spread the love

 

സംക്രന്ത്രി: കോട്ടയത്ത് സംക്രാന്തിക്ക് സമീപം ഓട്ടോറിക്ഷക്കുള്ളിൽ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി.

സംക്രാന്തി ചാത്തുകുളം മാളികയിൽ സിബിയാണ് (52) മരിച്ചത്.

രാത്രിയിൽ ഓട്ടം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം കിടക്കാറായപ്പോൾ വീണ്ടും വാഹനത്തിനരികിലേക്ക് പോയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ ധ്യാനകേന്ദ്രത്തിൽ പോയിരുന്നതിനാൽ വീട്ടിൽ ഒറ്റയ്ക്കായിരുന്നു.

ഇതിനാൽ പുലർച്ചെ അയൽവാസികൾ ശ്രദ്ധിച്ചപ്പോഴാണ് വാഹനത്തിന് സമീപം വീണു കിടക്കുന്ന നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്.

ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു.

ഹൃദയാഘാതമാകും മരണ കാരണമെന്നാണ് സൂചന.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി.

സംസ്കാരം നാളെ രാവിലെ പാറമ്പുഴ ബത്‌ലഹേം പള്ളിയിൽ നടക്കും.
റോസ് ലി യാണ് ഭാര്യ.