play-sharp-fill
കോട്ടയം മെഡി.കോളജ് തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രം:  ഡോക്ടർമാർക്കും ജീവനക്കാർക്കും അടക്കം നിരവധി പേർക്ക് കടിയേറ്റിട്ടും ഒരു നടപടിയും സ്വീകരിക്കാതെ അധികൃതർ.

കോട്ടയം മെഡി.കോളജ് തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രം: ഡോക്ടർമാർക്കും ജീവനക്കാർക്കും അടക്കം നിരവധി പേർക്ക് കടിയേറ്റിട്ടും ഒരു നടപടിയും സ്വീകരിക്കാതെ അധികൃതർ.

 

കോട്ടയം: കോട്ടയത്ത് ഏറ്റവുമധികം തെരുവ് നായ യുള്ളത് മെഡിക്കൽ കോളജ് പരിസരത്താണ്. 200-ൽ അധികം നായ്ക്കൾ ഈ പ്രദേശത്ത് വിഹരിക്കുന്നുണ്ട്.
അടുത്ത നാളിൽ 20 പേർക്ക് കടിയേറ്റിട്ടുണ്ട്.

ഡോക്ടർക്കാർ ആശുപത്രി ജീവനക്കാർ, രോഗികൾ, കുട്ടിരിപ്പുകാർ എന്നിവർ നായയുടെ ആക്രമണത്തിന് ഇരയായി. എന്നിട്ടും ആശുപത്രി അധികൃതർ ഒന്നും ചെയ്തില്ല.

6 മെഡിക്കൽ വിദ്യാർഥികൾ ക്ക് കുടിയേറ്റതാണ് ഒടുവിലത്തെ സംഭവം. 6 മാസം മുൻപ് ആശുപ ത്രിയിലെ വനിതാ ജീവനക്കാരി യെ പാർക്കിങ് ഗ്രൗണ്ടിൽ വച്ച് പിന്തുടർന്ന് ആക്രമിച്ചിരുന്നു. ഓർത്തോ വിഭാഗത്തിലെ ഡോ ക്ടർക്കും ആശുപത്രി വളപ്പിൽ വച്ച് കടിയേറ്റിരുന്നു. കഴിഞ്ഞ മാ സം ഗൈനക്കോളജി വിഭാഗത്തി നു സമീപം ഒരു സെക്യൂരിറ്റി ജീവനക്കാരനു 2 തവണ കടിയേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആവശ്യത്തിലധികം ഭക്ഷണ വും താവളമടിക്കാൻ അനുകൂല മായ സാഹചര്യവും ഉള്ളതിനാ ലാണ് തെരുവ് നായ്ക്കൾ മെഡിക്കൽ കോളജ് വളപ്പിൽ താവളമടിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.

ഗൈനക്കോളജി വിഭാഗം, വനിത- മെൻസ് ഹോ സ്റ്റൽ അത്യാഹിത ഒപി വിഭാ ഗം, ഭക്ഷണ വിതരണ കേന്ദ്രo, 1കാർഡിയോളജി ബ്ലോക്ക് തുട ങ്ങി ആശുപത്രിയിലെ ആൾത്തിരക്കുള്ള എല്ലാ മേഖലകളിലും തെരുവുനായ്ക്കളുടെ സാന്നിധ്യ മുണ്ട്.

ആശുപത്രിയുടെ വിവിധ ഭാഗങ്ങളിലുള്ള കാത്തിരിപ്പ് കേന്ദ്രങ്ങളിലെ ഇരിപ്പിടങ്ങൾക്കടിയിലാണ് പകൽ സമയത്ത് ഇവ കിടന്നുറങ്ങുന്നത്. ഓടിച്ചുവിടാൻ ശ്രമിച്ചാൽ കുട്ടത്തോടെ എത്തി യാകും ആക്രമണം. ഭക്ഷണപ്പൊ തിയുമായി പോകുന്നവരെ പി ന്നാലെ കൂടി ആക്രമിക്കുന്നത്. പതിവാണ്. തമ്മിൽ കടിപിടി കൂട്ടി ബഹളമുണ്ടാക്കുന്നതും പതിവാണ്.

കോട്ടയം മെഡി ക്കൽ കോളജ് ക്യാംപസിനു ഉള്ളിൽ 6 മെഡിക്കൽ വിദ്യാർഥിക ളെ കടിച്ച രുവുനായയ്ക്കു പേവിഷബാധ സ്ഥിരീകരിച്ചു ചത്ത നിലയിൽ കണ്ടെത്തിയ നായയുടെ മൃതദേഹം തിരുവല്ല യിലെ ഏവിയൻ ഡിസീസ് ഡയ നോസ്റ്റിക് ലബോറട്ടറിയിൽ എത്തിച്ചു നടത്തിയ പരിശോധന യിലാണു നായയ്ക്കു പേവിഷ ബാധ സ്‌ഥിരീകരിച്ചത് മെഡിക്കൽ കോളർ ക്യാപ
സിൽ മെൻസ് ഹോസ്‌റ്റലിൽ താ മസിക്കുന്ന 5 എംബിബിഎസ് വി ദ്യാർഥികൾക്കും ഒരു ബിഫാം വി ദ്യാർഥിക്കുമാണു കടിയേറ്റത്.

ഇവരെല്ലാം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികി ത്സയിലാണ് ക്യാംപസിനുള്ളിൽ ഹോസ്‌റ്റ ലിലേക്കുള്ള വഴിയിലാണ് ഇവ രെ ജായ ആക്രമിച്ചത്. കാലിലാ ണു കടിയേറ്റിരിക്കുന്നത്. 5 വി ദ്യാർഥികൾക്കു സാരമായ രീതി യിൽ കടിയേറ്റു. ഇന്നലെ രാവി ലെയാണു നായ ചത്തതായി കണ്ടെത്തിയത്.