അണിയറയിൽ അണികൾ തയ്യാറാർ: വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി: തോമസ് ചാഴികാടൻ 29 ന് നാമനിർദേശ പത്രിക സമർപ്പിക്കും
സ്വന്തം ലേഖകൻ
കോട്ടയം: അരയും തലയും മുറുക്കി അണികൾ രംഗത്തിറങ്ങിയതോടെ വിജയം ഉറപ്പിച്ച് കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. ആവേശത്തോടെ പ്രചാരണ രംഗത്ത് പ്രവർത്തകർ സജീവമായത് തിരഞ്ഞെടുപ്പ് രംഗത്ത് ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ടെലിവിഷൻ ടോക് ഷോ അടക്കമുള്ള പരിപാടികളിലായിരുന്നു ഇന്നലെ രാവിലെ സ്ഥാനാർത്ഥി. രാവിലെയുള്ള ചെറിയ ചടങ്ങുകൾക്ക് ശേഷം മണ്ഡലത്തിലെ വിവിധ പ്രചാരണത്തിരക്കുകളിലേയ്ക്ക് സ്ഥാനാർത്ഥി ഊളിയിട്ടിറങ്ങി. പൊരിവെയിലിനെ തോൽപ്പിക്കുന്ന ആവേശമായിരുന്ന സ്ഥാനാർത്ഥിയ്ക്ക് കൂട്ട്.
രാവിലെ മണർകാട്, കോട്ടയം നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ സ്ഥാനാർത്ഥി പ്രചാരണ പരിപാടികളിൽ പങ്കെടുത്തു. തുടർന്ന് പുതുപ്പള്ളിയിലും, വിജയപുരത്തിന്റെ വിവിധ പ്രദേശങ്ങളിലും സ്ഥാനാർത്ഥി പര്യടനം നടത്തി. വെളിയന്നൂർ, കുമാരനല്ലൂർ, ഞീഴൂർ എന്നീ മണ്ഡലങ്ങളിലെ കൺവൻഷനുകളിൽ സ്ഥാനാർത്ഥി പങ്കെടുത്തു. തുടർന്ന് ഡിസിസിയിൽ നടന്ന യുഡിഎഫ് വനിതാ കൺവൻഷനിൽ സ്ഥാനാർത്ഥി പങ്കെടുത്തു. തുടർന്ന് റസിഡൻസ് അസോസിയേഷനുകളുടെ വിവിധ സ്വീകരണ പരിപാടികളിൽ സ്ഥാനാർത്ഥി പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാർച്ച് 28 രാവിലെ 11 ന് പ്രസ്‌ക്ലബിന്റെ സ്ഥാനാർത്ഥിയുമായുള്ള മുഖാമുഖം പരിപാടിയിൽ പങ്കെടുക്കും. തുടർന്ന് കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ വിവിധ പരിപാടികളിൽ സ്ഥാനാർത്ഥി പങ്കെടുക്കും. ഇവിടെ വിവിധ പ്രചാരണ പരിപാടികൾ ക്രമീകരിച്ചിട്ടുണ്ട്. ഇതിനെ ആവേശത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചിരിക്കുന്നത്.
യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ 29 ന് തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കും. നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയിൽ കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫിസിൽ നിന്നും പ്രവർത്തകർ പ്രകടനമായി കളക്ടറേറ്റിലെത്തി വരണാധികാരിയായ ജില്ലാ കളക്ടർക്ക് നാമനിർദേശ പത്രിക സമർപ്പിക്കും.