പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി അപകടം; എസ്‌ഐയ്ക്കും വണ്ടിയോടിച്ച സിപിഒയ്ക്കും പരിക്ക്

Spread the love

പാലക്കാട്: പാലക്കാട് ആര്യമ്പാവില്‍ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി അപകടം.

video
play-sharp-fill

ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍ പെട്ടത്.
അപകടത്തില്‍ ജീപ്പിലുണ്ടായിരുന്ന എസ്‌ഐയ്ക്കും വാഹനമോടിച്ച സിപിഒയ്ക്കും പരിക്കേറ്റു.

ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ എസ്‌ഐ ശിവദാസൻ, സിപിഒ ഷെമീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാത്രിയോടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകല്ലില്‍ നിന്ന് ശ്രീകൃഷ്ണപുരത്തേക്ക് പോവുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ജീപ്പിന്‍റെ മുന്‍ഭാഗത്ത് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. കടയക്കും കേടുപാട് സംഭവിച്ചു. ജീപ്പിന്‍റെ നിയന്ത്രണം വിടാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.